Observer

"The natural flights of the human mind are not from pleasure to pleasure, but from hope to hope." Samuel Johnson

Poems

വഴിയമ്പലം(കവിത)

ഈ വഴിയമ്പലത്തിനകത്തെന്തെല്ലാം?
ഹേ! വഴിയാത്രികാ കാണ്മൂ തമാശകള്‍
ആടുന്നിതു ചിലര്‍ പാടുന്നിതു ചിലര്‍
പാട്ടിനു താളമടിക്കുന്നിതു ചിലര്‍
ഓടുന്നിതു ചിലര്‍ ചാടുന്നിതു ചിലര്‍
ചാട്ടത്തിന്‍ വീഴ്ചയില്‍ തളരുന്നിതു ചിലര്‍
തല്ലുന്നിതു ചിലര്‍ കൊല്ലുന്നിതു ചിലര്‍
കൊലയുടെ ആര്‍ത്തിയാല്‍ അലറുന്നിതു ചിലര്‍
താങ്ങുന്നിതു ചിലര്‍ തലോടുന്നിതു ചിലര്‍
തലോടലിന്‍ മയക്കത്തില്‍ വീഴുന്നിതു ചിലര്‍
ചിരിക്കുന്നിതു ചിലര്‍ കരയുന്നിതു ചിലര്‍
കണ്ണിരിന്‍ കയങ്ങളില്‍ മുങ്ങുന്നിതു ചിലര്‍
വരുന്നിതു ചിലര്‍ പോകുന്നിതു ചിലര്‍
പോകാനായ്‌ ഭാണ്ഡം മുറുക്കുന്നിതു ചിലര്‍
വെല്ലുന്നിതു ചിലര്‍ മിന്നുന്നിതു ചിലര്‍
മായയാം സമയത്തില്‍ അലിയുന്നിതു ചിലര്‍
പൂക്കുന്നിതു ചിലര്‍ പുലരുന്നിതു ചിലര്‍
പുലര്‍ക്കാല നേരത്തേ പോഴിയുന്നിതു ചിലര്‍
ഈ വഴിയമ്പലം ക്ഷണികമാത്രമെന്നത്‌
ഹേ! വഴിയാത്രികാ അറിഞ്ഞാലും നീ.